പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യംചെയ്യും; പ്രതി ചേർത്തേക്കും

ibrahimkunju
SHARE

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇന്നു ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ് പി ശ്യം കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ചോദിച്ചറിയും

പൂജപ്പുരയിലെ  ഓഫിസില്‍ രാവിലെ 11 നു ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് വിജിലന്‍സ് ആവശ്യം. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത്  മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലന്‍സ് നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതു വരെ പ്രതിപട്ടികയിലുള്‍പ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തേക്കും. 

നേരത്തെ വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്കോ മുന്‍ എം.ഡി സുമിത് ഗോയല്‍,നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറില്‍ അന്വേഷണാനുമതി കിട്ടിയതോടെ  നിയമസഭാ സമ്മേളനം കഴിഞ്ഞു ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...