ഗാലക്സോണിന്റെ യോഗ്യത വ്യാജം, രൂപീകരിച്ചത് മാസങ്ങൾക്ക് മുൻപ്; തെളിവുകൾ

galaxon-police
SHARE

സിംസ് പദ്ധതി നടപ്പിലാക്കുന്ന കമ്പനി  ഗാലക്സോണിന്റെ യോഗ്യതയായി കെല്‍ട്രോണ്‍ കണ്ടെത്തിയ നേട്ടങ്ങള്‍ വ്യാജം. ഷാര്‍ജയിലും ദുബായിലും സമാന പദ്ധതി നടപ്പാക്കുന്നുവെന്നാണ് ഗാലക്സോണിന്റെ അവകാശവാദം. ഷാര്‍ജ, ദുബായ് പൊലീസുമായി സഹകരിക്കുന്നത് ദുബായിലെ വോസ്റ്റോക് കമ്പനിയാണ്. വോസ്റ്റോക്കുമായി ഗാലക്സോണിനുള്ളത് നേരിയ ബന്ധം മാത്രമാണ്. ഇതി‍ന്റെ തെളിവുകള്‍ മനോരമന്യൂസിന് ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്ക് ഏതാനും മാസം മുന്‍പാണ് ഗാലക്സോണ്‍ രൂപീകരിച്ചത് . ഇത് മറച്ചുവച്ചാണ് കെല്‍ട്രോണും പൊലീസും കമ്പനിയെ പരിഗണിച്ചത്

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഡാലോചനയെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചീഫ് സെക്രട്ടറി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണ്.  പി.ടി.തോമസ്  സഭയില്‍ വിഷയം ഉന്നയിച്ചത് ആസൂത്രിതമായിട്ടാണ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പി.ടി.തോമസിന് ചോര്‍ന്നുകിട്ടിയെന്ന് സംശയിക്കാമെന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, ഡിജിപിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.  കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ആലുവ പാലസിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി കടന്നുപോയത്

മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

മുഖ്യമന്ത്രി അറിയാതെ ഡിജിപിക്ക് പണം വകമാറ്റാനാകില്ലെന്ന് വി.മുരളീധരന്‍. പിണറായി വിജയന്‍ അറിഞ്ഞാണൊ തട്ടിപ്പ് എന്ന് പരിശോധിക്കണം.  തോക്കും തിരയും കാണാതായത് സംസ്ഥാനസര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ പ്രതിയായിട്ടും നടപടിയില്ല. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ കാണുന്നു. ഡിജിപിയുടെ ലണ്ടന്‍ യാത്രയെക്കുറിച്ച് അന്വേഷിക്കണം. വിവാദകമ്പനിയായ ഗാലക്സോണിന് ബ്രിട്ടണ്‍ ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...