പൊലീസിലെ തോക്കുകൾ മുഴുവനും ഹാജരാക്കണം; ‘കാഞ്ചി’ വലിച്ച് ക്രൈംബ്രാഞ്ച്

loknath-behera-police-2
SHARE

പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി: ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം . കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുമെത്തിക്കാനാണ് നിര്‍ദേശം

ഗാലക്സോണിന്റെ യോഗ്യത വ്യാജം, രൂപീകരിച്ചത് മാസങ്ങൾക്ക് മുൻപ്

സിംസ് പദ്ധതി നടപ്പിലാക്കുന്ന കമ്പനി  ഗാലക്സോണിന്റെ യോഗ്യതയായി കെല്‍ട്രോണ്‍ കണ്ടെത്തിയ നേട്ടങ്ങള്‍ വ്യാജം. ഷാര്‍ജയിലും ദുബായിലും സമാന പദ്ധതി നടപ്പാക്കുന്നുവെന്നാണ് ഗാലക്സോണിന്റെ അവകാശവാദം. ഷാര്‍ജ, ദുബായ് പൊലീസുമായി സഹകരിക്കുന്നത് ദുബായിലെ വോസ്റ്റോക് കമ്പനിയാണ്. വോസ്റ്റോക്കുമായി ഗാലക്സോണിനുള്ളത് നേരിയ ബന്ധം മാത്രമാണ്. ഇതി‍ന്റെ തെളിവുകള്‍ മനോരമന്യൂസിന് ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ക്ക് ഏതാനും മാസം മുന്‍പാണ് ഗാലക്സോണ്‍ രൂപീകരിച്ചത് . ഇത് മറച്ചുവച്ചാണ് കെല്‍ട്രോണും പൊലീസും കമ്പനിയെ പരിഗണിച്ചത്

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഡാലോചനയെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ചീഫ് സെക്രട്ടറി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണ്.  പി.ടി.തോമസ്  സഭയില്‍ വിഷയം ഉന്നയിച്ചത് ആസൂത്രിതമായിട്ടാണ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പി.ടി.തോമസിന് ചോര്‍ന്നുകിട്ടിയെന്ന് സംശയിക്കാമെന്നും സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, ഡിജിപിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.  കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ആലുവ പാലസിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി കടന്നുപോയത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...