കൊറോണ: മരണസംഖ്യ 1630; ഫെയ്സ്ബുക്ക് ഉച്ചകോടി റദ്ദാക്കി

CHINA-HEALTH/JAPAN
SHARE

കൊറോണ വൈറസ് ബാധിച്ച് മരിച്ചവുടെ എണ്ണം 1630 ആയി. ഇന്നലെമാത്രം 139 പേരാണ് മരണത്തിന് കീഴടങ്ങിയത്. കൊറോണ ഭീതിയെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കേണ്ട ഫെയ്സ്ബുക്ക് ഉച്ചകോടി റദ്ദാക്കി. ജൂലൈയില്‍ ടോക്കിയോയില്‍ നടക്കേണ്ട ഒളിംപിക്സും അനിശ്ചിതത്വത്തിലായി. 

2019 ഡിസംബര്‍ 31ന് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനുശേഷം രണ്ടുമാസമാകുന്നതിന് മുന്‍പേ ആയിരത്തി അഞ്ഞൂറുപേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുണ്ടെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തി എഴുന്നൂറിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. പിന്നാലെ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം ഉടന്‍ വുഹാനിലേക്ക് പോകുമെന്ന് അറിയിച്ചു. 

അതിനിടെ പുതിയതായി ഈജിപ്ത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തുള്ള വിദേശിക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധയെ നേരിടാനുള്ള ചൈനയുടെ നീക്കങ്ങളെ ലോകാരോഗ്യസംഘടന പ്രശംസിച്ചപ്പോള്‍ വിമര്‍ശനവുമായി അമേരിക്ക രംഗത്തെത്തി. രോഗവ്യാപനം സംബന്ധിച്ച് ചൈന കൂടുതല്‍ സുതാര്യമായി ലോകരാജ്യങ്ങളോട് പ്രതികരിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കൊറോണ വ്യാപന ഭീഷണിയെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടക്കേണ്ട ആഗോള ഉച്ചകോടി ഫെയ്സ്ബുക്ക് റദ്ദാക്കി. 

ബാര്‍സിലോനയില്‍ നടക്കേണ്ടിയിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസും കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ചൈനയ്ക്ക് പുറമെ കൊറോണ ദുരിതം വിതയ്ക്കുന്ന ജപ്പാനില്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്സിനെ സംബന്ധിച്ച് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...