ബിജെപിയിൽ കോര്‍ ഗ്രൂപ്പേ ഉള്ളൂ, മറ്റ് ഗ്രൂപ്പുകളില്ല: സുരേന്ദ്രൻ

k-surendran-media
SHARE

ബിജെപിയിൽ കോര്‍ ഗ്രൂപ്പേ ഉള്ളൂ, മറ്റ് ഗ്രൂപ്പുകളില്ലെന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിലവില്‍ തര്‍ക്കങ്ങളില്ല. എല്ലാവരോടും കൂടിയാലോചിച്ച് മുന്നോട്ട് പോകും.  ബിജെപിയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ ലഭിച്ച അവസരമാണിത്. ഏല്‍പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കും. പൊലീസിലെ അഴിമതി ഉള്‍പ്പെടെ സര്‍ക്കാരിനെതിരായ സമരം ശക്തമാക്കും. ബിജെപിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നീക്കങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള  ബിജെപിക്ക് നവയൗവനം

കേരള  ബിജെപിക്ക് നവയൗവനം നല്‍കിയാണ് കെ.സുേരന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. പാര്‍ട്ടിയിലെ മറ്റ് ജനറല്‍സെക്രട്ടറിമാര്‍ക്കൊപ്പം പരിഗണിക്കപ്പെട്ട പേരിന് ദേശീയ ഒാര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ പിന്തുണ തുണയായി.

രണ്ട് തവണ തട്ടിതെറിച്ചുപോയ അധ്യക്ഷപദമാണ് ഇത്തവണ സുേരന്ദ്രനെ  തേടിയെത്തുന്നത്. പത്തുവര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറിയാണ് സുരേന്ദ്രന്‍. പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് െക.ജി മാരാരുടെ നിര്‍ദേശപ്രകാരം യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാപ്രസിഡന്റ്, സംസ്ഥാനസെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദങ്ങള്‍ അലങ്കരിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരവും കേരളായൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനെതിരായ സമരവും കേരളത്തിന്റെ തെരുവുകളില്‍ സുേരന്ദ്രനെ സമരനായകനാക്കി. യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലേക്കെത്തിയ സുരേന്ദ്രന്‍ വി മുരളീധരന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി.

പിന്നീടങ്ങോട്ട് മുരളീധരന്റെ വിശ്വസ്തനായിരുന്നു സുരേന്ദ്രന്‍. മുരളീധരന്‍ അധ്യക്ഷത പദം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായി മനസ്സില്‍കണ്ടത് സുരേന്ദ്രനെ ആയിരുന്നു. അപ്രതീക്ഷിതമായി കുമ്മനം കയറിവന്നു. കുമ്മനം ഗവര്‍ണറായ ഒഴിവിലും സുരേന്ദ്രന്‍ പരിഗണിക്കപ്പെട്ടു. അപ്പോഴും ശ്രീധരന്‍പിള്ളയുടെ കടന്ന് വരവ് പ്രതീക്ഷതെറ്റിച്ചു. ഇത്തവണയും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കടുത്ത വിയോജിപ്പുകളും വെല്ലുവിളികളും അതിജീവിച്ചാണ് സുേരന്ദ്രന്‍ പ്രസിഡന്റാകുന്നത്. ഒപ്പം പരിഗണിക്കപ്പെട്ട എംടി രമേശും ശോഭാസുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനുമെല്ലാം പ്രബലരായിരുന്നുതാനും. ദേശീയ ഒാര്‍ഗൈനിസിങ് സെക്രട്ടറി ബില്‍ സന്തോഷിന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും പിന്തുണ സുരേന്ദ്രന് തുണയായി. 

1970 മാര്‍ച്ച് 10ന് ഉള്ളിയേരി കുന്നത്ത് വീട്ടില്‍ കുഞ്ഞിരാമന്റെയും കല്യാണിയുെടയും മകനായി ജനനം. സ്കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെ  പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. ലോക്സഭയിലേക്ക് കാസര്‍കോട് നിന്ന് 2 തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് 2 തവണയും മത്സരിച്ച സുരേന്ദ്രന്‍  കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത് 89 ന്റെ വോട്ടിനാണ്. ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍ വാസം അനുഭവിച്ചു. 2019ല്‍ പത്തനംതിട്ടയില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുേനടി ശ്രദ്ധിക്കപ്പെട്ടു. കോന്നി ഉപതിരഞ്ഞെടുപ്പിലും  40 കെ വോട്ടുകള്‍ േനടി ദേശീയ നേതൃത്വത്തെ പോലും ഞെട്ടിച്ചു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സുരേന്ദ്രന്റെ കുടുംബം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...