അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന പ്രതി പിടിയിൽ

athirappilly-murder
SHARE

അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. ജലനിധി പമ്പ് ഓപറേറ്ററായ പ്രദീപിനെയാണ് കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്. 

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം   മുങ്ങിയ കൊലയാളിയായ നാട്ടുകാരനുവേണ്ടിയുള്ള  തിരച്ചില്‍  പൊലീസ്  ഊര്‍ജിതമാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പമ്പ് ഹൗസില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു കൊലപാതകം. അതിരപ്പിള്ളി സ്വദേശിയായ ഗിരീഷാണ് ആക്രമിച്ചത്. പ്രദീപും ഗിരീഷും തമ്മില്‍ വ്യക്തി വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ പകയാണ് കൊലപതാകത്തിനു കാരണം. 

കണ്ണന്‍കുഴി കെ.എസ്.ഇ.ബി. ഓഫിസിന് എതിര്‍വശത്തായിരുന്നു ആക്രമണം. പ്രദീപിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. 

ഗിരീഷും പ്രദീപും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ച് പൊലീസിന് നേരത്തെ തന്നെ അറിയാമായിരുന്നു. സംഘട്ടനം ഒഴിവാക്കാന്‍ ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ്, കൊലപാതകം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...