മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ജനനേന്ദ്രിയത്തിനുൾപ്പെടെ പരുക്ക്

child-attack
SHARE

ആലപ്പുഴ അമ്പലപ്പുഴയിൽ മൂന്നുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. ശരീരമാസകലം നീലിച്ച പാടുകളോടെ കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചു. ജനനെന്ദ്രിയത്തിൽ ഉൾപ്പെടെയാണ് പരിക്ക്. രക്ഷപെടാൻ ശ്രമിച്ച പ്രതി കാക്കാഴം സ്വദേശി വൈശാഖിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊലപാതക ശ്രമത്തിന്  രണ്ടാനച്ഛനെതിരെയും അമ്മയ്ക്ക് എതിരെയും  കേസെടുക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.

ഒരുമാസത്തോളമായി രണ്ടാനച്ഛൻ വൈശാഖ് കുഞ്ഞിനെ മർദിച്ചിരുന്നതായി  നാട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. കൈകൊണ്ടും പലകകൊണ്ടുമാണ്  തല്ലിയത്. കണ്ണിനു ചുറ്റും നീലിച്ച പാടുകൾ ഉണ്ട്. ജനനേന്ദ്രറിയാം നീര് വച്ച നിലയിലാണ്. നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

മർദന വിവരമറിഞ്ഞു എത്തിയ നാട്ടുകാരിൽ നിന്ന് പ്രതി രക്ഷപ്പെടാനായി  കടലിൽ ചാടി. പോലീസിന്റെ സഹായത്തോടെ നാട്ടുകാർ തന്നെ വൈശാഖിനെ പിടികൂടി. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലുമെന്ന് ഭീഷണിപെടുത്തിയത് കൊണ്ടാണ് മർദന വിവരം പുറത്തുപറയാതിരുന്നതെന്ന് കുഞ്ഞിന്റെ അമ്മ മോനിഷ പോലീസിൽ മൊഴി നൽകി. എന്നാൽ പൊലീസോ ചൈൽഡ് ലൈൻ പ്രവർത്തകരോ ഇത്‌ വിശ്വാസത്തിൽ എടുത്തിട്ടില്ല. മൂന്നുമാസം മുൻപാണ്  രണ്ടുതവണ വിവാഹിതയായ  മോനിഷയെ വൈശാഖ് രണ്ടാം വിവാഹം ചെയ്തത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...