യൂത്ത് കോണ്‍. നേതാവിനെ ഡിസിസി ജനറല്‍ സെക്രട്ടറി ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, വിഡിയോ

youth-congress-attack-2
SHARE

തിരുവനന്തപുരം മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ജനറല്‍ സെക്രട്ടറി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ജയനെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. നിക്ഷേപം പിന്‍വലിക്കുന്നതിനച്ചൊല്ലി ജയന്റ സുഹൃത്തുക്കളും ബാങ്കുകാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ജയനെ ബാങ്കിന്റ മുന്‍ പ്രസിഡന്റിന്റ സഹോദരന്‍ കൂടിയായ മാരായമുട്ടം സുരേഷും സുഹൃത്ത് സന്തോഷും ചേര്‍ന്ന് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ജയന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 11 ദിവസമായിട്ടും പ്രതികള്‍ ഒളിവിലാണന്നാണ് പൊലീസ് ഭാഷ്യം.  അതിനിടെ സുരേഷിനെ അന്വേഷണവിധേയമായി കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.ഷാനവാസ് ഖാനെ വിഷയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...