‌‌‌കൊടും ചൂടിൽ വെന്തുരുകി കേരളം; നാലു ജില്ലകളില്‍ ജാഗ്രത

summer-2
SHARE

താപനില വർധിച്ചതോടെ കൊടും ചൂടിൽ വെന്തുരുകി കേരളം. ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡിലെത്തിയതോടെ മിക്ക ജില്ലകളിലും ചൂട് 37 ഡിഗ്രിയിലെത്തി. മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി കോട്ടയത്ത് തുടർച്ചയായ ദിവസങ്ങളിൽ 37 ഡിഗ്രിക്ക് മുകളിലാണ് ചൂട്. 

അറബിക്കടൽ ചൂടായതും ഉത്തരേന്ത്യയിൽ നിന്നുള്ള എതിർചക്ര വാതവുമാണ് ചൂട് വർധിക്കാൻ കാരണം. കോട്ടയം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ചുട്ടുപൊള്ളുകയാണ്. ചൂടിനെ അതിജീവിക്കാൻ പല മാർഗങ്ങൾ തേടുകയാണ് തൊഴിലാളികൾ.

2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇന്ന് താപനില ഉയർന്നത്. വേനൽ മഴയില്ലാത്തതും ചൂട് കൂടാൻ കാരണമായി. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മാർച്ച് 20ന് ശേഷം ആശ്വാസമായി വേനൽ മഴ എത്തുമെന്നാണ് പ്രതീക്ഷ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...