സിംസ് പദ്ധതി ടെന്‍ഡറില്‍ പങ്കെടുത്തത് ഗാലക്സണ്‍ കമ്പനി മാത്രം; അടിമുടി ദുരൂഹം

cims-kerala-police-1
SHARE

പൊലീസിന്റെ സിംസ് പദ്ധതിയിലേക്ക് കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്ത നടപടികളില്‍ ദുരൂഹത. ആഗോള ടെണ്ടര്‍ വിളിച്ചൂവെന്ന് അവകാശപ്പെടുമ്പോഴും പങ്കെടുത്തത് തിരുവനന്തപുരത്തെ ഒരു കമ്പനി മാത്രം. കമ്പനിയ്ക്ക് കരാര്‍ നല്‍കിയ ശേഷവും സ്വകാര്യ പങ്കാളിത്തം ഡി.ജി.പി മറച്ചുവച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്ത്. അതേസമയം പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം നിര്‍മിച്ചത് സ്വകാര്യ കമ്പനിയാണെന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആർ.ഹേമലത മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

നാല് തവണ വിളിച്ചിട്ടും ഗാലക്സോണല്ലാതെ മറ്റാരും പങ്കെടുക്കാതിരുന്നത് ടെണ്ടര്‍ രഹസ്യമാക്കിയതുകൊണ്ടാണെന്ന് സംശയമുണ്ട്. ഇത്തരത്തില്‍ രഹസ്യ ഇടപാടുകളാണ് കമ്പനിയെ ഉള്‍പ്പെടുത്തുന്നതില്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള ഡി.ജി.പിയുടെ ഈ ഉത്തരവ്. ഗാലക്സോണിനെ തിരഞ്ഞെടുത്ത് അഞ്ച് മാസം കഴിഞ്ഞിറക്കിയ ഉത്തരവിലും കമ്പനിയുടെ പേര് പറയുന്നില്ലെന്ന് മാത്രമല്ല, നടത്തിപ്പ് കെല്‍ട്രോണിനാണെന്ന് സ്വന്തം കീഴുദ്യോഗസ്ഥരെ പോലും തെറ്റിദ്ധരിപ്പിച്ചു.  ഉത്തരവില്‍ മാത്രമല്ല, പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിനേക്കുറിച്ച് ഗാലക്സോണ്‍ ഉടമ പറഞ്ഞതിലുമുണ്ട് കള്ളങ്ങള്‍.

കോടികള്‍ മുടക്കി പൊലീസ് ആസ്ഥാനത്ത് കെട്ടിടം നിര്‍മിച്ചത് കമ്പനിയാണെന്ന് കെല്‍ട്രോണ്‍ സമ്മതിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...