ജപ്പാന്‍ കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ

CHINA-HEALTH-JAPAN-SHIP
SHARE

ജപ്പാനില്‍ തടഞ്ഞിട്ട കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നുപേരും ജപ്പാനിലെ ആശുപത്രിയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജപ്പാന്‍ ഭരണകൂടവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് യോക്കോഹാമ തീരത്താണ് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പല്‍ ജപ്പാന്‍ തടഞ്ഞുവച്ചത്. 3,711 പേരുള്ള കപ്പലിലെ ഇരുന്നൂറ്റി പതിനെട്ട് പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  

കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ചൈനയില്‍ 121 പേര്‍മരിച്ചു. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1491 ആയി. നാലായിരത്തി എണ്ണൂറ്റി ഇരുപത്തിമൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ മാത്രം ചികില്‍സയിലുള്ളവരുടെ എണ്ണം അറുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാലായി. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഒരോരുത്തര്‍ മരിച്ചിരുന്നു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള 218പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കപ്പലിലുള്ള പ്രായമേറിയവരെ കരയിലറങ്ങാന്‍ ജപ്പാന്‍ അനുവദിച്ചു. ഇവരെ പ്രത്യേക ഐസലേഷന്‍ ക്യംപിലേക്ക് മാറ്റും. കൊറോണ ഭയന്ന് ഏഷ്യയിലെ അഞ്ചു തുറമുഖങ്ങള്‍  അകറ്റിനിര്‍ത്തിയ ആഡംബരക്കപ്പല്‍ കംബോഡിയന്‍ തീരത്ത് അടുപ്പിച്ചു. കപ്പലിലുള്ളവരുടെ രക്ത സാംപിളുകള്‍  കംബോഡിയന്‍ ആരോഗ്യവിദഗ്ധര്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...