കോടതി നിര്‍ദേശം പാലിച്ചില്ല; വ്യവസായ സെക്രട്ടറി 100 മരം നടണം: ശിക്ഷ

high-court-3
SHARE

കോടതി നിർദേശം പാലിക്കാതിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ ശിക്ഷയായി നൂറു മരം നടണമെന്ന് ഹൈക്കോടതി. വില്പന നികുതി ഇളവുമായി ബന്ധപ്പെട്ടുള്ള അപേക്ഷ തീർപ്പാക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതി വേറിട്ട ശിക്ഷ നൽകിയത്. ജസ്റ്റിസ് അമിത് റാവൽ ആണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിന് മരം നടീൽ ശിക്ഷ നൽകിയത്  

കൊച്ചി ആസ്ഥാനമായുള്ള SS കെമിക്കൽസ് എന്ന സ്ഥാപനം നൽകിയ വില്പന നികുതി ഇളവിനുള്ള അപേക്ഷ യഥാസമയം തീർപ്പാക്കാതെ ഇരുന്നതാണ് വ്യവസായ ഡിറക്ടർക്ക് വിനയായത്. വില്പന നികുതി ഇളവിനുള്ള അപേക്ഷ 2001ഇൽ വ്യവസായ വകുപ്പ് തള്ളിയിരുന്നു. എന്നാൽ ഈ സ്ഥാപനം ഹൈക്കോടതിയെ സമീപിക്കുകയും, അപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതി വ്യവസായ വകുപ്പിനോട് നിർദേശിക്കുകയും ചെയ്തു. 2003 മുതൽ 2016 വരെ എട്ട് തവണ വാദം കേട്ടെങ്കിലും തീരുമാനം ഉണ്ടായില്ല. ഇതെ തുടർന്നാണ് സ്ഥാപനം വീണ്ടും ഹൈക്കോടതിയിൽ എത്തിയത്. കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശം അനുസരിച്ച് വ്യവസായ ഡയറക്ടർ കെ ബിജു നേരിട്ട് വിശദീകരണം നൽകി. എന്നാൽ 19 വർഷമായിട്ടും അപേക്ഷ തീര്പ്പാകാതെ ഇരുന്നത് വ്യവസായ വകുപ്പിന്റെ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ ചുമതല വഹിച്ചിരുന്ന വ്യവസായ ഡിറക്ടർമാർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വീഴ്ചയ്ക്കുള്ള ശിക്ഷയായി വ്യവസായ വകുപ്പ് ഡയറക്ടർ കുഷ്ഠരോഗ ആശുപത്രിയിൽ സേവനം ചെയ്യണം എന്ന് കോടതി നിർദേശിച്ചു. എന്നാൽ കേരളം കുഷ്ഠരോഗ വിമുക്ത സംസ്ഥാനം ആണെന്ന് സർക്കാർ അറിയിച്ചതോടെയാണ് 100 വൃക്ഷതൈകൾ നടാൻ കോടതി ഉത്തരവിട്ടത്. വൃക്ഷതൈകൾ നടേണ്ട സ്ഥലം വനം വകുപ്പ് നിർദേശിക്കണം എന്നും കോടതി ഉത്തരവിട്ടു. മാതൃകാപരമായ ഈ ശിക്ഷ അനുസരിക്കാൻ തയാറാണെന്ന് വ്യവസായ വകുപ്പ് ഡിറക്ടറും കോടതിയെ അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...