കേരള കോൺഗ്രസ് ജേക്കബ്-ജോസഫ് ലയനം; ഭിന്നത രൂക്ഷം

johny-nellur
SHARE

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനത്തെച്ചൊല്ലി ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം. അനൂപ് ജേക്കബിനെതിരെ വിമര്‍ശനവുമായി ജോണി നെല്ലൂര്‍ രംഗത്തെത്തി. നാളത്തെ യോഗം  വിഭാഗീയപ്രവര്‍ത്തനമാണ്, 21 ന് ഉന്നതാധികാരസമിതി ചേരുമെന്നും ജോണി നെല്ലൂര്‍ മലപ്പുറത്ത് പറഞ്ഞു. 

കേരള കോൺഗ്രസ് ജേക്കബ് -ജോസഫ് ലയനത്തിനെതിരെ ജേക്കബ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. കോട്ടയത്തു ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ലയനം വേണ്ട എന്നാണ് തീരുമാനിച്ചത്. ചിലരുടെ സ്വാർത്ഥ താൽപര്യത്തിൽ പാർട്ടിയെ ശിഥിലമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന്  കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...