ചീഫ് സെക്രട്ടറിക്ക് ഡിജിപി വക ആഡംബരകാര്‍; ഒരേ മോഡല്‍; രേഖകളില്‍ ഉടമ ഡിജിപി

behera-tom-jose-2
SHARE

ചീഫ് സെക്രട്ടറി ടോം ജോസിന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ വക ആഡംബര വാഹനം. ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് ഡി.ജി.പിയുടെ പേരില്‍.  രേഖകളില്‍ വണ്ടിയുടെ ഉടമസ്ഥന്‍ പൊലീസ് മേധാവിയാണ്. ഇരുവര്‍ക്കും ഒരേ മോഡല്‍ വണ്ടിയാണ്.  ഉന്നത ഉദ്യോഗസ്ഥര്‍ വകമാറ്റി ഫണ്ട് ചെലവഴിച്ചതെന്നതിന്റെ തെളിവുകളും മനോരമ ന്യൂസ് പുറത്തുവിട്ടു.

ഇന്ന് രാവിലെ, മന്ത്രിസഭായോഗത്തിന് ചീഫ് സെക്രട്ടറിയെത്തിയ വണ്ടിയാണിത്. നമ്പര്‍ നോക്കുക KL 01 CL 9663..കുറച്ച് കാലമായി ടോം ജോസ് ഉപയോഗിക്കുന്നതും ഇതേ വണ്ടിയാണ്. ഇനി മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പോയി ഈ വണ്ടിയുടെ ഉടമ ആരാണെന്ന് നോക്കാം. സംസ്ഥാന പൊലീസ് മേധാവി. ഡി.ജി.പിയേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ചീഫ് സെക്രട്ടറിക്ക്, ഡി.ജി.പി വാഹനം വാങ്ങി നല്‍കിയിരിക്കുന്നൂവെന്ന് ഇവിടെ വ്യക്തമാകുന്നു.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം ടൂറിസം വകുപ്പ് നല്‍കുന്ന വണ്ടിയാണ് സാധാരണ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി വാഹനം വാങ്ങി നല്‍കുന്നതോടെ ഫണ്ട് വകമാറ്റം എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.

ഇനി വണ്ടി വാങ്ങിയ കാലം കൂടി പരിശോധിക്കാം. റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2019 ആഗസ്റ്റില്‍. അതായത് കവളപ്പാറയിലും വയനാട്ടിലുമെല്ലാം വലിയ ദുരന്തമുണ്ടായി കേരളം രണ്ടാം പ്രളയത്തില്‍പ്പെട്ട് ഉഴലുന്ന കാലം. സാമ്പത്തിപ്രതിസന്ധിക്കിടയാണ് ലക്ഷങ്ങള്‍ വിലയുള്ള കാര്‍ വകുപ്പ് മാറി വാങ്ങിയത്. അതേ മോഡല്‍ ആഡംബര വാഹനത്തിലാണ് ഡി.ജി.പിയുടെയും സഞ്ചാരമെന്നത് ഇടപാടിലെ കൗതുകം ദുരൂഹതയ്ക്ക് വഴിമാറുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...