വ്യാജകള്ളുകേസ് അട്ടിമറിക്കാന്‍ വ്യാജരേഖ; വിജിലന്‍സ് അന്വേഷണം തുടങ്ങി

kerala-high-court-2
SHARE

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ മുന്നൂറോളം വ്യാജക്കള്ള് കേസുകൾ പുനഃപരിശോധിക്കാൻ വിജിലൻസ് തീരുമാനം. കടുത്തുരുത്തി പോലീസ് റജിസ്റ്റർ ചെയ്ത വ്യജക്കള്ള് കേസ് രാസപരിശോധനാ ഫലം തിരുത്തി അട്ടിമറിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. രാസപരിശോധനയിൽ വ്യാജക്കള്ള് അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി മുന്നോറോളം കേസുകൾ റദ്ദാക്കിയത്. 

രാസപരിശോധന ഫലം പ്രതികൾക്ക് അനുകൂലമായതിനെ തുടർന്ന് മുന്നോറോളം വ്യാജക്കള്ള് കേസുകൾ ആണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയത്. കടുത്തുരുത്തി കേസിനു സമാനമായ രീതിയിൽ ഈ കേസുകളിലും രാസപരിശോധനാ ഫലം തിരുത്തിയിട്ടുണ്ടാകാം എന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ ആണ് മുന്നൂറോളം കേസുകൾ പുനഃപരിശോധിക്കാൻ വിജിലൻസ് നടപടി തുടങ്ങിയത്. ഇതിനായി റദ്ദാക്കിയ കേസുകളുടെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ നിന്ന് ശേഖരിച്ചു തുടങ്ങി. 

തിരുവനന്തപുരം കെമിക്കൽ എകസാമിനേഷൻ ലാബിൽ നിന്നുള്ള രാസപരിശോധനാ ഫലങ്ങൾ പ്രത്യേകം പരിശോധിക്കും. രാസപരിശോധനാ ഫലം തിരുത്തിയ കേസിലെ മുഖ്യപ്രതി മുൻ സയന്റിഫിക് ഓഫീസർ ജയപ്രകാശിന്റെ കാലത്ത് നൽകിയ റിപോർട്ടുകൾ വിശദമായി പരിശോധിക്കും. പ്രതികൾ വ്യാജ റിപ്പോർട്ട്‌ ഹാജരാക്കിയതിനെ തുടർന്ന് റദ്ദാക്കിയ കടുത്തുരുത്തി വ്യജക്കള്ള് കേസ് റീ ഓപ്പൺ ചെയ്യുന്നതിന് ഉള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈ കേസിൽ കുറ്റപത്രം റദ്ദാക്കിയത് പിൻവലിക്കണമെന്ന പോലീസിന്റെ അപേക്ഷ കോടതി വൈകാതെ പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...