പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

law-clg-clash
SHARE

പുല്‍വാമ ദിനാചരണവും പൊറാട്ട തീറ്റ മല്‍സരവും ഒരേ സമയം സംഘടിപ്പിച്ചതിനെ തുര്‍ന്ന് സംഘര്‍ഷം. എറണാകുളം ലോ കോളജില്‍ എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ‌പ്രശ്നങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 24 വരെ കോളജും ഹോസ്റ്റലും അടച്ചു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലോ കോളജ് ക്യാംപസില്‍ രാവിലെ പുല്‍വാമാ ദിനാചരണം നടത്തി.  അതേ സമയം തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രണയദിനത്തിന്റെ ഭാഗമായി ക്യാംപസില്‍ മറ്റൊരിടത്ത് പൊറാട്ട തീറ്റ മല്‍സരവും സംഘടിപ്പിച്ചു. ഒരേ സമയം രണ്ട് പരിപാടികളും തുടങ്ങിയതോടെ എസ്.എഫ്.ഐ പ്രവര്‍കര്‍ കെ.എസ്.യുക്കാരോട് തീറ്റ മല്‍സരം തല്‍കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് കെ.എസ്.യു തിരിച്ചടിച്ചു.  പിന്നെ കണ്ടത് പൊതിരെ തല്ലായിരുന്നു

ഒരു കൂട്ടരുടെ കൈയ്യില്‍ ബാറ്റും സ്റ്റംപും, മറു പക്ഷത്ത് പട്ടികക്ഷണങ്ങളായിരുന്നു ആയുധങ്ങള്‍. കോളജിന് പുറത്തുനിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എസ്.എഫ്.ഐയും മഹാരാജാസ് കോളജില്‍ നിന്നടക്കമെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കെ.എസ്.യുക്കാരും ആരോപിച്ചു. പരുക്കേറ്റ എസ്.എഫ്.ഐക്കാരെ ജനറലാശുപത്രിയിലും കെ.എസ്.യുക്കാരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.. പത്ത് പേര്‍ക്ക് തലയ്ക്ക് സാരമായി പരുക്കുണ്ട്. ക്യാംപസ് പരിസരം പൊലീസ് സുരക്ഷയിലാണ്. സംഘര്‍ഷത്തെ തുര്‍ന്ന്  ലോ കോളജും ഹോസ്റ്റലും ഈ മാസം 24 വരെ അടച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...