ഇന്നും മൗനം; സിഎജി റിപ്പോര്‍ട്ടില്‍ നടപടിയില്ലാതെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി

behera-pinarayi-2
SHARE

സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം രാജ്ഭവനിലെത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതേസമയം സി.എ.ജി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി  ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗവും തീരുമാനിച്ചില്ല.  

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഡി.ജി.പി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഒരുമണിക്കൂറുലധികം നീണ്ട ചര്‍ച്ചയില്‍ സി.എ.ജി റിപ്പോര്‍ട്ടിലുള്ള  പരാമര്‍ശങ്ങള്‍ ഗവര്‍ണറോട് വിശദീകരിച്ചു. നടപടിക്രമങ്ങള്‍ അതിന്റ വഴിക്ക് പോകട്ടെയെന്ന് ഗവര്‍ണര്‍ മറുപടി പറഞ്ഞതായാണ് സൂചന. ഡി.ജി.പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കാനിരിക്കെയാണ് സന്ദര്‍ശനം.  ഇതിനിടെ രാവിലെ ചേര്‍ന്ന പ്രത്യേകമന്ത്രിസഭയോഗവും ഡി.ജി.പിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിന്റ തുടര്‍നടപടി ചര്‍ച്ച ചെയ്തില്ല. 

റിപ്പോര്‍ട്ട് സഭയില്‍ വച്ച ദിവസവും ക്യാബിനറ്റ് ചേര്‍ന്നിരുന്നു. 2017ല്‍ വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തിന്  സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ഡി.ജിപിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്രമങ്ങള്‍ ആ വഴിക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള  വകുപ്പുകളോട് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉടന്‍ വിശദീകരണം തേടും. വിശദീകരണത്തിന്റ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയശേഷമായിരിക്കും  ഡി.ജി.പി അടക്കമുള്ളവരെ കമ്മിറ്റി നേരിട്ട് വിളിച്ചുവരുത്തുക. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...