പൊതുമേഖലാ ബാങ്കുകളില്‍ 1.17 ലക്ഷം കോടിയുടെ തട്ടിപ്പ്; തെളിവായി രേഖകൾ

money-fraud
SHARE

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നതായി രേഖകള്‍. ആകെ എണ്ണായിരത്തി തൊളളായിരത്തി ഉരുപത്തിയാറ് കേസുകളിലായാണ് ഇത്രയധികം തുകയുടെ തട്ടിപ്പ് നടന്നത്.

മുന്‍കരുതലുകളെടുത്തിട്ടും ബാങ്കുകള്‍ കേന്ദ്രീകരിച്ചുളള തട്ടിപ്പുകളില്‍ കുറവില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ എണ്ണായിരത്തി തൊളളായിരത്തി ഉരുപത്തിയാറ് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് രജിസ്റ്റ് ചെയ്തത്. ആകെ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. എന്നാല്‍ ഏത് തരത്തിലുളള തട്ടിപ്പുകളാണ് നടന്നത് എന്ന വിവരങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല. ബാങ്കുകള്‍ക്കും, ഉപഭോക്താക്കള്‍ക്കും എത്ര തുകയാണ് നഷ്ടമായത് എന്നും വ്യക്തമല്ല.ഏറ്റവും കൂടുതല്‌ തട്ടിപ്പ് നടന്നത് എസ്ബിഐയിലാണ്. 4769 കേസുകളിലായി 30,300 കോടിയുടെ തട്ടിപ്പാണ് 9 മാസം കൊണ്ട് എസ്ബിഐയിലുണ്ടായത്. ആകെ കേസുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തുകയുടെ 26 ശതമാനം വരുന്നതാണ് ഈ തുക. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 294 കേസുകളിലായി 14,928.62 കോടിയുടെ തട്ടിപ്പ് നടന്നു.ബാങ്ക് ഓഫ് ബറോഡയില്‍ 250 കേസുകളിലായി 11,166 കോടിയുടേയും, അലഹാബാദ് ബാങ്ക് ബാങ്കില്‍ 6781 കോടിയുടെയും തട്ടിപ്പ് നടന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...