ആര്‍ത്തവ അശുദ്ധി; ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു: അന്വേഷണം

gujarat-students-2
SHARE

ഗുജറാത്ത് ഭൂജിലെ വനിതാ കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് പരാതി. കച്ച് സര്‍വകലാശാലയ്ക്ക് കീഴിലുള്ള സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാര്‍ഥിനികളാണ് കടുത്ത മനുഷ്യാവകാശലംഘനത്തിന് ഇരയായത്. ആര്‍ത്തവസമയത്ത് ഹോസ്റ്റലിന്റെ അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്ന് ആരോപിച്ചായിരുന്നു പരിശോധന.  

ഭൂജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിയ്ക്ക് കീഴിലുള്ള കോളേജിൽ ഇന്നലെയാണ് രാജ്യത്തെ നാണംകെടുത്തുന്ന ആര്‍ത്തവപരിശോധന നടന്നത്. ആർത്തവമുള്ള പെൺകുട്ടികൾ വിലക്ക് ലംഘിച്ച് ഹോസ്റ്റലിന്റെ അടുക്കളിൽ കയറിയെന്നും സമീപത്തെ ക്ഷേത്രത്തിൽ പോയെന്നും ആരോപിച്ചായിരുന്നു അടിവസ്ത്രം അഴിച്ചുള്ള പരിശോധന. ഹോസ്റ്റൽ വാർഡന്‍റെ പരാതിയിൽ കോളേജ് പ്രിൻസിപ്പലായ റിത റംനിംഗ തന്നെയാണ് 68 വിദ്യാർഥിനികളെയും ക്ലാസിൽ നിന്നും വിളിച്ചിറക്കിയതും ശുചിമുറിയിലെത്തിച്ച് പരിശോധന നടത്തിയതും.

പരാതിയുമായി മുന്നോട്ട് പോയാൽ കോളേജിൽ നിന്നും പുറത്ത് പോവേണ്ടി വരുമെന്നും പ്രിന്‍സിപ്പലും വാര്‍ഡനും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. വിഷയത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ഥിനികളുടെ സമ്മതത്തോടെയായിരുന്നു പരിശോധനയെന്നമാണ് കോളേജ് ഡീനിന്റെ ന്യായീകരണം. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ അന്വേഷണമാരംഭിച്ചതായി കച്ച് സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഗുജറാത്ത് ഡിജിപിയോട് വിശദീകരണം തേടി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...