ബുര്‍ഖ ധരിച്ചെത്തി ഷഹീന്‍ബാഗ് സമരത്തില്‍ കയറിക്കൂടി; പിടികൂടി പൊലീസിലേല്‍പിച്ചു

shaheenbagh-burqa
SHARE

ബുര്‍ഖ ധരിച്ചെത്തി ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലതുപക്ഷ ആക്ടിവിസ്റ്റ് ഗുഞ്ച കപൂറാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ച സമരക്കാര്‍ തന്നെയാണ് ഗുഞ്ചയെ പൊലീസിലേല്‍പിച്ചത്. ഇവര്‍ എന്തിനാണ് മുഖം മറച്ചെത്തിയതെന്ന് വ്യക്തമല്ല. വിശദമായി ചോദ്യം ചെയ്യാന്‍ ഗുഞ്ചയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരാഴ്ച്ചയ്ക്കിടെ രണ്ട് തവണ വെടിവയ്പ്പുണ്ടായ ഷഹീന്‍ബാഗും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്നയാളാണ് ഗുഞ്ച കപൂര്‍. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...