ഒാടിക്കൊണ്ടിരുന്ന ബസില്‍നിന്ന് സ്ത്രീ തെറിച്ചുവീണു; ഗുരുതരപരുക്ക്; വിഡിയോ

vaithiri-accident
SHARE

വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ തുറന്നവാതിലിലൂടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരപരുക്ക്. പരുക്കേറ്റ തലപ്പുഴ സ്വദേശി ശ്രീവള്ളി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒാട്ടമാറ്റിക് വാതിലിന്റെ തകരാറ് പരിഹരിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകായിരുന്നു കേരള ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്. വൈത്തിരി സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ കയറ്റി. ബസ് പുറപ്പെട്ടിട്ടും പിന്‍വശത്തെ വാതില്‍ കൃത്യമായി അടഞ്ഞിരുന്നില്ല. മുന്നോട്ട് വളച്ചെടുത്ത വാഹനത്തില്‍ നിന്നും യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണു. ദൃശ്യത്തില്‍ തൊട്ടു പിന്നാലെ സ്വകാര്യ ബസും കാണാം. സ്വകാര്യ ബസ് സമയോചിതമായി നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇവരുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുമായിരുന്നു

തലയ്ക്ക് പരുക്കേറ്റ തളിപ്പുഴ സ്വദേശിന് ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒാട്ടോമാറ്റിക് വാതില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. ഗതാഗതവകുപ്പും അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരുക്കേറ്റ യാത്രക്കാരിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...