നടന്‍ വിജയ് കസ്റ്റഡിയില്‍; നടപടി റെയ്ഡിന് പിന്നാലെ

vijay-3
SHARE

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ആദായ നികുതിവകുപ്പിന്‍റെ കസ്റ്റഡിയില്‍. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയതിനു പിറകെയാണ് നടപടി. കടലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സൈറ്റിലെത്തി ഐ.ടി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് മതിയാക്കി,  വിജയ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈയിലേക്കു തിരിച്ചു.  റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്.  ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്. 

ബിഗിലിന്‍റെ നിര്‍മാതാക്കളായ എ.ജി.എസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ഇരുപത് ഒാഫീസുകളില്‍ രാവിലെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. ബിഗിലിന്‍റെ ക്രിയേറ്റിവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പ്പാത്തി അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. വിജയ്‍യെ കസ്റ്റഡിയിലെടുത്തതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ഇതോടെ നിർത്തിവച്ചു. വിജയ്‌യെ ചെന്നൈയിൽ എത്തിക്കുമെന്നാണ് സൂചന. 

ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന്റെ നിർമാതാക്കളാണ് എജിഎസ് സിനിമാസ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...