പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ibrahimkunju-procecution
SHARE

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലന്‍സിന് ഗവര്‍ണറുടെ അനുമതി. ‌ ഒന്നും ഒളിക്കാനില്ല, അന്വേഷണത്തോട് സഹകരിക്കുമെന്ന് വി.െക ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതില്‍ പങ്കില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. നടപടി രാഷ്ട്രീയപ്രേരിതെന്നും മുഹമ്മദ് ബഷീര്‍ ആരോപിച്ചു. നടപടി രാഷ്ട്രീയനീക്കമെന്ന് ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഭാരപരിശോധന നടത്താത്തത് യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാനെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. 

പാലം നിർമാണം ആർഡിഎസ് കമ്പനിക്കു ലഭിക്കാൻ ടെൻഡറിൽ ക്രമക്കേടു കാട്ടി, ചട്ടം മറികടന്ന് ഈ കമ്പനിക്കു 8.25 കോടി രൂപ മുൻകൂർ നൽകി, പലിശ ഈടാക്കിയില്ല എന്നിവയാണ് ആരോപണങ്ങൾ

യുഡിഎഫിനും മുസ്ലീംലീഗിനും  രാഷ്ട്രിയമായി തിരിച്ചടിയാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി. വകുപ്പ്  കയ്യാളിയ മന്ത്രിയെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനായത് ഇടതുപക്ഷം തുടര്‍ന്നും രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന്  ഉറപ്പ് . ലോഡ് ടെസ്റ്റിനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാതെ യുഡിഎഫിന് പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഗൂഢനീക്കമാണ് പ്രോസിക്യൂഷന്‍ അനുമതിക്കു പിന്നിലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു.  

ബാര്‍കോഴക്കേസിന് സമാനമായ സ്ഥിതിയിലാണ് പാലാരിവട്ടം പാലം അഴിമതിയിലും യുഡിഎഫ്  അന്ന്  കെഎം മാണി കോഴവാങ്ങിയത് തെളിയിക്കാന്‍ വിജിലന്‍സിനായില്ല . പക്ഷേ ഇവിടെ പാലം നിര്‍മാണത്തിലെ ക്രമക്കേടിന് തെളിവുകള്‍ കണ്ടെത്താന്‍  നേരത്തെ തന്നെ വിജിലന്‍സിനായത്  ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയാകും. അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്കെത്തുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ഇതിനോടകം പലവട്ടം സര്‍ക്കാരും എല്‍ഡിഎഫും ശ്രമിക്കുകയും ചെയ്തു . പാല ഉപതിരഞ്ഞെടുപ്പുകാലത്ത് ഇബ്രാഹിംകു‌‍ഞ്ഞിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന രീതിയില്‍ പോലും അഭ്യൂഹങ്ങള്‍ പരന്നു. മാത്രമല്ല പാല എറണാകുളം ഉപതിരഞ്ഞടുപ്പുകളില്‍ ഈ വിഷയം ഫലപ്രദമായി എടുത്ത് ഉപയോഗിക്കാനും ഇടതുപക്ഷത്തിനായി .  പ്രോസിക്യൂഷന്‍ അനുമതി രാഷ്ട്രീയപ്രേരിതമാണെന്നും ഭാരപരിശോധന നടത്താതെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന് പോയത്  രാഷ്ട്രീയമയി കുരുക്കാനാണെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് 

  

പാലത്തില്‍ ഭാരപരിശോധന നടത്തി ബലം നിശ്ചയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍കൂടിയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രോസിക്യൂഷന്‍ അനുമതി പുറത്തുവരുന്നത് . ഇത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ  സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ എടുത്ത് ഉപയോഗിക്കുമെന്നും ഉറപ്പ് . കരാര്‍കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചെന്ന കുറ്റമാണ് അന്ന് പൊതുമരമാത്ത് സെക്രട്ടറിയായിരുന്ന  സൂരജിനെ കുടുക്കിയത് . അതേ കുറ്റം മന്ത്രിയും ചെയ്തിട്ടുണ്ടെന്ന് വരുദിവസങ്ങളില്‍ തെളിയിക്കാനായാല്‍ ഇബ്രാഹിംകുഞ്ഞിനെതിരെ അറസ്റ്റുള്‍പ്പടെയുള്ള തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അന്വേഷണസംഘത്തിനാകും 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...