വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി; ഒറ്റയ്ക്ക് മനുഷ്യച്ചങ്ങല പ്രഖ്യാപിച്ചതാണ് പ്രശ്നമെന്ന് ചെന്നിത്തല

pinarayi-chennithala-01
SHARE

പൗരത്വനിയമത്തിനെതിരെ ഇനിയും ഒന്നിച്ചുള്ള സമരം വേണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് സല്‍ബുദ്ധി ഉപദേശിക്കാന്‍ മുസ്‍ലിം ലീഗ് തയാറാകണമെന്നും പിണറായി നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരുമിച്ച് ചെയ്യാവുന്ന സമരമെല്ലാം ചെയ്തുവെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

പൗരത്വനിയമത്തിനെതിരെ ഇനി എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസിനെ കുരുക്കുന്നതായിരുന്നു മുഖ്യമന്ത്രിയുപടെ വാക്കുകള്‍.

ഇക്കാര്യത്തില്‍ യുഡിഎഫില്‍ നിലനില്‍ക്കുന്ന ഭിന്നത രാഷ്ട്രീയ ആയുധമാക്കാനും മുഖ്യമന്ത്രി മറന്നില്ല. പ്രതിപക്ഷനേതാവ് മറുപടി നല്‍കിയതിങ്ങനെ യോജിച്ച് ചെയ്യാവുന്ന സമരമെല്ലാം ചെയ്തു, എല്‍ഡിഎഫ്  ഭരണ പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവര്‍ണരെ എന്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിന്തുണക്കുന്നതെന്ന് ചോദിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തെ യോജിച്ചുള്ള സമരത്തിന് വീണ്ടും ക്ഷണിക്കാനും മുഖ്യമന്ത്രി മറന്നില്ല. 

MORE IN Breaking News
SHOW MORE
Loading...
Loading...