നിർഭയ: വധശിക്ഷ ഒരുമിച്ച് മതിയെന്ന വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ നല്‍കി

nirbhaya-supreme-court-2
SHARE

നിര്‍ഭയക്കേസ് പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷ വെവ്വേറെ നടത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ എല്ലാ നിയമനടപടികളും പ്രതികള്‍ പൂര്‍ത്തിയാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. 

അതേസമയം, പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയ കോടതിവിധിയില്‍ സംതൃപ്തി അറിയിച്ച് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഇനിയുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...