അയോധ്യയില്‍ ശ്രീരാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ് രൂപീകരിച്ചു; സ്വതന്ത്രമായി പ്രവർത്തിക്കും

pm-loksabha
SHARE

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ അറിയിച്ചു. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ടായിരിക്കുമെന്നും ഒരാള്‍ പട്ടിക വിഭാഗത്തില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് തീരുമാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്നാണ് ട്രസ്റ്റിന്‍റെ പേര്. അയോധ്യയിലെ 67.703 ഏക്കര്‍ ഭൂമി ട്രസ്റ്റിന് കൈമാറും. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുക. ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കും. സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള അ‍ഞ്ചേക്കര്‍ ഭൂമി യുപി സര്‍ക്കാര്‍ നല്‍കും.

ഫെബ്രുവരി ഒന്‍പതിന് മുന്‍പ് ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ടായിരിക്കുമെന്നും അതില്‍ ഒരംഗം സ്ഥിരമായി പട്ടിക വിഭാഗത്തില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു സുന്നി വഖഫ് ബോര്‍ഡിന് ഭൂമി കൈമാറാന്‍ യുപി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നാണ് മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം. പള്ളി പണിയണോ, അതോ മറ്റേതെങ്കിലും സ്ഥാപനം നിര്‍മിക്കണോയെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...