
പ്രശസ്ത മദ്ദള വിദ്വാന് വാരാണസി വിഷ്ണു നമ്പൂതിരി നിര്യാതനായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. പ്രശസ്ത കഥകളി ചെണ്ട വിദ്വാനായിരുന്ന വാരാണസി മാധവൻ നമ്പൂതിരിയുടെ സഹോദരനാണ്. വാരാണസി സഹോദരൻമാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
1972 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കലാരത്നം ബഹുമതി നൽകി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള കലാമണ്ഡലം വാദ്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.