ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ സഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരും; സ്പീക്കർക്ക് നോട്ടീസ്

chennithala-governor
SHARE

കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണരെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പ്രതിപക്ഷനേതാവ് നോട്ടിസ് നല്‍കി. പൗരത്വനിയമ ഭേദഗതിക്കെെതിരെ സഭ പാസാക്കിയപ്രമേയത്തെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ നിയമസഭയെ അപമാനിക്കുകയാമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.  ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷനേതാവിന്‍റെ നോട്ടിസ് ഗൗരവത്തോടെ കാണുന്നുവെന്ന് സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ച്  പാസാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തെ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്ന ഗവര്‍ണര്‍ നിയമസഭയെ അവഹേളിക്കുകയാണെന്ന രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. സഭയെ അവഹേളിച്ച ഗവര്‍ണരെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണം. ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയാവതരണത്തിന് അനുവാദം തേടിക്കൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്്പീക്കര്‍ക്ക് നോട്ടിസ് നല്‍കി.

പ്രതിപക്ഷനേതാവിന് പരിഹാസ രൂപേണയായിരുന്നു ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ടതില്ല. പ്രതിപക്ഷനേതാവിന്‍റെ നോട്ടിസ് ഗൗരവത്തോടെ കാണുന്നുവെന്ന് സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വിഷയം കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യും. ചട്ടങ്ങളും ഭരണഘടനയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍സ്്പീക്കര്‍ നിയമസഭാ സെക്രട്ടേറിയറ്റിന് നിര്‍ദ്ദേശം നല്‍കി. രമേശ് ചെന്നിത്തല  നല്‍കിയ നോട്ടിസിന് അനുവാദം നിഷേധിക്കുകയാണെങ്കില്‍ അത് സര്‍ക്കാനെതിരെ മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയും. അനുമതി നല്‍കിയാല്‍അത് വലിയ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...