നയപ്രഖ്യാപനപ്രസംഗം: സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

Governor-01
SHARE

നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം പരാമര്‍ശിക്കാമോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുന്നതിനൊപ്പം പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സര്‍ക്കാരിനെ തിരുത്താനും വിമര്‍ശിക്കാനും തനിക്ക് അധികാരമുണ്ടെന്ന് ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണരുമായുള്ള ഭിന്നത കൂടുതല്‍സങ്കീര്‍ണമായി. നയപ്രഖ്യാപന പ്രസംഗത്തില്‍ സംസഥാനം പൗരത്വ നിയമഭേദഗതിയെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന് വിശദീകരിക്കുന്നഭാഗത്തെക്കുറിച്ച് ഗവര്‍ണര്‍ ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടി. സുപ്രീം കോടതി പരിഗണിക്കുന്ന വിഷയം, സംസ്ഥാനത്തിന്‍റെ അധികാരപരിധിയില്‍വരാത്ത കാര്യം , ഇതെങ്ങനെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് ഗവര്‍ണരുടെചോദ്യം. ഭരണഘടനാ തത്വങ്ങള്‍ലംഘിച്ചാലും കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം വഷളായാലും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും തിരുത്താനും വിമര്‍ശിക്കാനും തനിക്ക് അധികാരമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുന്നതിനോടൊപ്പം പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ നിലനിർത്താന്‍ തന്നെയാണ്  സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭ വീണ്ടും ഇപ്പോഴുള്ള രൂപത്തില്‍നയപ്രഖ്യാപന പ്രസംഗം നല്‍കിയാല്‍അത് ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടിവരും. അദ്ദേഹത്തിന് ആ ഭാഗം നിയമസഭയില്‍ വായിക്കാതിരിക്കാം. കൂടാതെ ഇക്കാര്യത്തിലുള്ള അഭിപ്രായം പ്രസംഗത്തിന് പുറത്ത് പരാമര്‍ശിക്കുകയുമാകാം. സര്‍ക്കാരുമായി ഏറ്റു മുട്ടലിനില്ലെന്ന് പറയുമ്പോഴും നിലപാടില്‍ അല്‍പ്പം പോലും അയവുവരുത്തില്ലെന്നു കൂടി ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കുന്നതോടെ നയപ്രഖ്യാപനവും സര്‍ക്കാരും ഗവര്‍ണരുമായുള്ള തുറന്നപോരിന് വേദിയാവുകയാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...