കൊറോണ: മരണസംഖ്യ 41, മരിച്ചവരില്‍ ഡോക്ടറും; 237 പേരുടെ നില ഗുരുതരം

CHINA-HEALTH/CANADA
SHARE

കൊറോണ വൈറസ് ബാധ ശക്തമായ ചൈനയില്‍ മരണ സംഖ്യ 41 ആയി. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്.  ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആരാധനയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി. 

ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന പുതുവര്‍‌ഷാഘോഷങ്ങളും ഒഴിവാക്കി. അതിനിടെ, ഹോങ്കോങ്, മക്കാവു, തായ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഫ്രാന്‍സ്, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തി. എന്നാല്‍ ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വുഹാനില്‍ കൊറോണ ചികില്‍സയ്ക്ക് വേണ്ടി മാത്രമായി 10 ദിവസത്തിനുള്ളില്‍ പുതിയ ആശുപത്രി നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...