പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേ നിലപാട്; വിശദീകരണവുമായി പി. മോഹനന്‍

p-mohanan-pinarayuio
SHARE

യുഎപിഎ കേസില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേ നിലപാടെന്ന് പി. മോഹനന്‍. പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടില്ല. കേസ് എന്‍ഐഎ ഏറ്റെടുത്തത് ബിജെപി സമ്മര്‍ദത്തിലെന്നും വിശദീകരണം. 

യുഎപിഎ കേസില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി. ജയരാ‍ജന്‍ പറഞ്ഞു. പി. മോഹനന്‍ അലനും താഹയ്ക്കും അനുകൂലമായി പറഞ്ഞെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും പാര്‍ട്ടി എടുത്തിട്ടില്ലെന്നും മോഹനന്‍ വ്യക്തമാക്കിയിരുന്നു. പൊലിസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇവര്‍ മാവോയിസ്റ്റുകളെന്ന് പറയുന്നതെന്നും അദ്ദേഹം കോഴിക്കോട് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...