
എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങൾ എതിര് നില്‍ക്കരുത്. സംസ്ഥാനങ്ങളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും ജി കിഷന് റെഡ്ഡി വ്യക്തമാക്കി. അതിനിടെ, തിങ്കളാഴ്ച്ച ബംഗാളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും.
അതേസമയം, ദേശീയ ജനസംഖ്യ റജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. അറിയാമെങ്കില്‍ മാത്രം ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയാല് മതി. 2010ലെ എന്‍പിആറിലും നേരിട്ടല്ലാതെ ഈ വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിലെ അപാകത കണക്കിലെടുത്താണ് ഇത്തവണ പ്രത്യേക ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.