പൗരത്വനിയമത്തിനെതിരായ വിദ്യാര്‍ഥിസമരം സിപിഎം ഏറ്റെടുക്കില്ല

jnu-student
SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർഥി സമരം ഏറ്റെടുക്കേണ്ട എന്ന് സി പി എം കേന്ദ്ര കമ്മിറ്റി. വിദ്യാര്‍ഥി സമരത്തിനുള്ള പിന്തുണ തുടരും .സംയുക്ത സമരം കൂടുതൽ ശക്തമാക്കും. മൂന്ന് സംസ്ഥാനങ്ങളിലെ സമരത്തിന് നേതൃത്വം നൽകാൻ സാധിച്ചെന്നും സി പി എം വിലയിരുത്തി.

ജെ.എൻ.യുവിലും ജാമിയ മിലിയയിലും അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടക്കുന്ന പ്രക്ഷോഭം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം. സമരത്തിനു നേരെ അക്രമസംഭവങ്ങൾ ഉണ്ടായാൽ മുമ്പുണ്ടായതുപോലെ പാർട്ടി ഇടപെടുകയും സഹായം നൽകുകയും ചെയ്യും. വിദ്യാർഥി സമരങ്ങൾക്ക് കേന്ദ്രത്തിനെതിരായ പോരാട്ടങ്ങൾക്ക് ആവേശം നൽകാനായി. കേരളം, ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിലെ സമരത്തിന് നേതൃത്വം നൽകാനായെന്നും സി പി എം വിലയിരുത്തി. 

മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പാർട്ടി പിന്തുണ നൽകും.  23, 26, 30 ദിവസങ്ങളിൽ നിശ്ചയിച്ച യോജിച്ച സമരങ്ങൾ ശക്തമാക്കും. സി പി എം സ്വന്തം നിലയിൽ നടത്തുന്ന പുതിയ സമരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല.   സംഘടനാ വിഷയങ്ങൾ രണ്ടാം ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലും കാര്യമായി ചർച്ചയായില്ല. കേരളത്തെ സാമ്പത്തികമായും മറ്റും ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു. എ.വിജയരാഘവൻ, എളമരം കരീം, കെ.കെ ശൈലജ എന്നിവർ കേരള ഘടകത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. അവസാന ദിവസമായ നാളെ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം ചർച്ചയ്ക്ക് മറുപടി തയ്യാറാക്കും.വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കുന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ സംസാരിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...