പൗരത്വനിയമഭേദഗതി; രാഹുലിനെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

rahul-amitshah
SHARE

പൗരത്വനിയമഭേദഗതി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിന് സംവാദത്തിന് അവസരമൊരുക്കാം.  പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലുമായി സംവാദം നടത്തുമെന്നും അമിത്  ഷാ പറഞ്ഞു.

പൗരത്വനിയമം ഇന്ത്യന്‍ ഭരണഘടനയ്ക്കുനേരെയുള്ള മിന്നലാക്രമണമെന്ന്  കെ.സി.വേണുഗോപാല്‍ ആരോപിച്ചു. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അപകടകരമാണെന്നും കേരള ഗവര്‍ണര്‍ ബിജെപി അധ്യക്ഷന്റെ ജോലി ചെയ്യുകയാണെന്നും വേണുഗോപാൽ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...