കേരള ബിജെപിയെ നയിക്കാൻ ആര്..?: രണ്ട് പേരിൽ ഉടക്ക്: നിയമനം നീളുന്നു

bjp-kerala-state-prez
SHARE

തര്‍ക്കം രൂക്ഷമായതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് നിയമനം നീളുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൃഷ്ണദാസ് –മുരളീധരപക്ഷങ്ങള്‍ തുടരുന്നതിനിലാണ് സമവായത്തിലെത്താന്‍ കഴിയാത്തത്. തലപ്പത്ത് ആളില്ലാത്ത അവസ്ഥ പാര്‍ട്ടിയുടെ  അടിത്തറയിളക്കുമെന്നുള്ള നിലപാട് ആര്‍.എസ്.എസ്, ബി.ജെ.പി  കേന്ദ്ര നേതൃത്വത്തെ അറിയിച്ചു 

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ.സുരേന്ദ്രന്‍– എം.ടി.രമേശ് എന്നീ രണ്ടു പേരുകളില്‍ വിട്ടുവീഴ്ചല്ലാത്ത നിലപാടുകളിലേക്ക് മുരളീധര –കൃഷ്ണദാസ് പക്ഷമെത്തിയതോടെ കേന്ദ്ര നേതാക്കളും നിസഹായരായി. സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ക്ക് കെ.സുരേന്ദ്രന്‍റെ പേരിനോടാണ് താല്‍പര്യം. ശബരിമല സമരത്തിനു ശേഷം ആര്‍.എസ്.എസിനും സുരേന്ദ്രന്‍റെ പേരിനോടു എതിര്‍പ്പില്ല. എന്നാല്‍ ആരുടേയും പേര് നേതൃത്വത്തിനു മുന്നില്‍ വയ്ക്കേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. കുമ്മനം രാജശേഖരനെ മാറ്റിയതോടെ ഇടഞ്ഞ ആര്‍.എസ്.എസ്. ഇപ്പോഴും കുമ്മനത്തിനു മാന്യമായ സ്ഥാനം നല്‍കണമെന്നുള്ള അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു. 

മാത്രമല്ല പൗരത്വ നിയമത്തിലടക്കം പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി നിര്‍ജീവമായെന്ന അഭിപ്രായപ്പെടുന്നു  ജില്ലാ പ്രസിഡന്‍റുമാരുടെ പട്ടികയിലും തര്‍ക്കത്തിനൊടുവില്‍ തിരുവനന്തപുരം എറണാകുളം ജില്ലകളില്‍  ഒന്നിലേറെ പേരുമായാണ് കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയത്. തര്‍ക്കം രൂക്ഷമായതോടെ പാര്‍ട്ടിയ്ക്കു പുറത്തുനിന്നുവരെ പ്രസിഡന്‍റെന്ന നിലപാടിലേക്കും കേന്ദ്ര നേതൃത്വം മാറിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...