മകരവിളക്കിനൊരുങ്ങി സന്നിധാനം; വൻ ഭക്തജന തിരക്ക്: കനത്ത സുരക്ഷ

sabarimala
SHARE

മകരസംക്രമ പൂജയ്ക്കും അഭിഷേകത്തിനുംശേഷം മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. മകരജ്യോതി കണ്ടുതൊഴാന്‍ ശബരിമലയിലും പരിസരങ്ങളിലുമായി പര്‍ണശാലകളൊരുക്കി ഭക്തര്‍ കാത്തിരിക്കുയാണ്. ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജനപ്രവാഹം ഇപ്പോഴും തുടരുന്നു. ഇന്ന് പുലര്‍ച്ചെ രണ് ഒന്‍പതിനായിരുന്നു മകരസംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് കൊണ്ടുവന്ന മുദ്രയിലെ നെയ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രത്തില്‍ അഭിഷേകം ചെയ്തു. തുടര്‍ന്ന് രണ്ടരയ്ക്ക് അടച്ച നട നാലു മണിക്ക് വീണ്ടും തുറന്നു. സംഗീതസംവിധായകന്‍ ഇളയരാജയ്ക്ക് ഹരിവരാസനം അവാര്‍ഡും ഇന്ന് സന്നിധാനത്ത് സമ്മാനിക്കും. അവാര്‍ഡ് വാങ്ങാനെത്തിയ ഇളയരാജ പുലര്‍ച്ചെ ദര്‍ശനം നടത്തി.

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...