കുടുംബ വഴക്ക്; അച്ഛൻ മകനെ മർദിച്ച് കൊലപ്പെടുത്തി: അറസ്റ്റ്

palakkad
SHARE

പാലക്കാട്‌ വടക്കഞ്ചേരി നെല്ലിയാമ്പടത്ത് അച്ഛൻ മകനെ കൊലപ്പെടുത്തി. മണ്ണാപറമ്പിൽ വീട്ടിൽ ബേസിലാണ് മരിച്ചത്. പിതാവ് മത്തായിയാണ് ബേസിലിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ആണ് സംഭവം. കുടുംബ വഴക്കിനിടെയാണ് ബേസിലിന് മർദനമേറ്റത്. തലയിലുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വടക്കഞ്ചേരി പൊലീസ് മത്തായിയെ കസ്റ്റഡിയിലെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...