മരടിലെ പൊടിയിൽ എന്ത് നടപടിയെടുത്തു..? നഗരസഭയോട് മലിനീകരണ നിയന്ത്രണ ബോർഡ്

flat-waste
KOCHI 2020 January 13 : Maradu flats demolishion after issue related pictures @ JOSEKUTTY PANACKAL / MANORAMA
SHARE

മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചതിനുശേഷമുള്ള പൊടി നിയന്ത്രിക്കാൻ നഗരസഭ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പൊടി നിർമാർജനത്തിനുള്ള രൂപരേഖ, സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കണമെന്ന്  ചൂണ്ടിക്കാട്ടി മുഖ്യ പരിസ്ഥിതി എൻജിനീയർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. 

  

ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന്റെ ഭാഗമായുള്ള പൊടി നീക്കം ചെയ്യുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍‍ഡ് നഗരസഭയ്്ക്ക്  കത്ത് നല്‍കിയത്. മാലിന്യങ്ങള്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡിമൊളിഷന്‍ വേസ്റ്റ് മാനേജ്മെന്റ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉടനടി നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ആൽഫാ സെറീനിന്റെ കായലിൽ വീണ ഭാഗങ്ങൾ ഉടൻ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. ഇതിനിടെ രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ കുന്നുകൂടിക്കിടക്കുന്ന എച്ച്.ടു.ഒ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍, നാട്ടുകാരുടെ പ്രതിഷേധംമൂലം വെള്ളം ചീറ്റാന്‍ തുടങ്ങി.

  

ശക്തികൂടിയ പമ്പുകള്‍ ഉപയോഗിച്ച് കായലില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് അവശിഷ്ടങ്ങളിലേക്ക് ചീറ്റുന്നത്. ദിവസത്തില്‍ മൂന്നുനേരം ഈ പമ്പുകള്‍ പ്രവര്ത്തിപ്പിക്കുമെന്നാണ് അവശിഷ്ടങ്ങള്‍ നീക്കുന്ന കമ്പനിയുടെ ഉറപ്പ്. പ്രശ്നപരിഹാരത്തിന് നഗരസഭ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ചെയര്‍പേഴ്സണെ ഉപരോധിച്ചിരുന്നു.

ഇതിനൊപ്പമാണ് ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരടങ്ങുന്ന സംഘം പരിസരവാസികള്‍ക്കായി വൈദ്യപരിശോധന തുടങ്ങിയത്. ശ്വാസതടസം നേരിടുന്നുണ്ടോ എന്നും ത്വക്ക് രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്നുമാണ് പ്രധാന പരിശോധന. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...