
ടോള്‍ പ്ലാസകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് പൂര്‍ണമായി നടപ്പാക്കും. ഇന്നുമുതല്‍ നേരിട്ട് പണം കൈപ്പറ്റുന്ന ഒരു ട്രാക്ക് മാത്രമേ ഉണ്ടാകൂ. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ പോകേണ്ടി വരും. ഫാസ്ടാഗ് കർശനമായി നടപ്പാക്കാൻ ദേശീയപാത അധികൃതർ ടോൾ പ്ലാസകൾക്ക് നോട്ടിസ് അയച്ചിരുന്നു. കഴിഞ്ഞമാസം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇപ്പോഴും ഫാസ്ടാഗ് എടുക്കാത്ത ഒട്ടേറെ വാഹനങ്ങളുള്ളതിനാല്‍ ടോള്‍ പ്ലാസുകളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.