11 ഇടത്ത് കൃഷ്ണദാസ് പക്ഷം; ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടൻ: പേരുകൾ ഇങ്ങനെ

krishnanadas
SHARE

ബിജെപി പുനഃസംഘടനയില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് സമഗ്രാധിപത്യം. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ കൃഷ്ണദാസിനോട് ആഭിമുഖ്യമുള്ളവര്‍ പ്രസിഡന്റുമാരാകും. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ വി.മുരളീധരനൊപ്പമാണ്. തിരുവനന്തപുരത്ത് വി.വി.രാജേഷ് അധ്യക്ഷനാകും. തൃശൂര്‍ ജില്ല കൃഷ്ണദാസ് പക്ഷത്തേക്ക് മാറി. കെ.കെ.അനീഷ് പ്രസിഡന്റാകും. കാസര്‍കോട് കെ.ശ്രീകാന്ത്. പാലക്കാട് ഇ‍. കൃഷ്ണദാസ്. കോഴിക്കോട് വി.കെ.സജീവന്. പത്തനംതിട്ടയില്‍ അശോകന്‍ കുളനട. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉടന്‍. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...