നിര്‍ഭയ കേസില്‍ വധശിക്ഷ തന്നെ; രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

nirbhaya-case-2
SHARE

നിർഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ എന്നിവർ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളി.  വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരസിച്ചു.

പരിഗണനയ്ക്ക് അർഹമായ കാര്യങ്ങളൊന്നും ഹർജിയിൽ ഇല്ലെന്ന് ഉത്തരവിൽ പറയുന്നു. ജനുവരി 22ന് തന്നെ ശിക്ഷ നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ടെന്ന്‌ നിർഭയയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി നിശ്ചയിച്ച സമയം പൂർത്തിയാകാൻ 8 ദിവസം മാത്രം ശേഷിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ തള്ളിയതോടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരു നിയമ തടസ്സം കൂടി നീങ്ങി.

ജസ്റ്റിസ് എൻ.വി രമണയുടെ ചേമ്പറിൽ ആയിരുന്നു ഹർജി പരിഗണിച്ചത്. തിരുത്തൽ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കാൻ ആവശ്യമായ കാര്യ ങ്ങളൊന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

വധശിക്ഷ തൽക്കാലം സ്റ്റേ ചെയ്യാനുള്ള ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ ഇപ്പൊൾ ഹർജി നൽകിയിരിക്കുന്ന രണ്ട് പ്രതികൾക്കും വധശിക്ഷ ഒഴിവാക്കാൻ രാഷ്ട്രപതിക്ക്‌ ദയാ ഹർജി നൽകാനുള്ള അവസരം മാത്രമേ ബാക്കിയുള്ളൂ. ഉത്തരവിനെ നിർഭയയുടെ അമ്മ സ്വാഗതം ചെയ്തു.

വധശിക്ഷ നിശ്ചയിച്ച സമയത്ത് തന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ മനോരമ ന്യൂസിനോട് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾ ആയ  അക്ഷയ് കുമാർ സിംഗ്, പവൻ കുമാർ എന്നിവർ ഇതുവരെ തിരുത്തൽ ഹർജി ഫയൽ ചെയ്തിട്ടില്ല. ജനുവരി 22ന് മുൻപായി ഇവർക്ക് ഹർജി ഫയൽ ചെയ്യാന് അവസരം ഉണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...