ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രിസ്തീയ ഭക്തിഗാനം ഒഴിവാക്കി

Beating-retreat-ceremony-in
SHARE

റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിക്ക് പ്രിയപ്പെട്ട ഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ളിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമായ അബൈഡ് ബൈ മീ എന്ന ഗാനമാണ് ഒഴിവാക്കുന്നത്. 

ഹെന്‍‍റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്കോട്ട്ലാന്‍ഡ് കവി എഴുതിയ ഗാനം ഗാന്ധിജി ആദ്യമായി കേള്‍ക്കുന്നത് മൈസൂരു സന്ദര്‍ശനവേളയിലാണ്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് അബൈഡ് ബൈ മീ ഒഴിവാക്കുന്നതെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഗാന്ധിജിയുടെ 150–ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കവേയാണ് ഗാനം ഒഴിവാക്കപ്പെടുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...