പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മുത്തൂറ്റ്; ചര്‍ച്ച പൊളിഞ്ഞു; സമരം തുടരും

muthoot-meeting-strike
SHARE

മുത്തൂറ്റ് തൊഴിൽതർക്കം പരിഹരിക്കാൻ ഹൈക്കോടതി മധ്യസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് നിലപാട് ആവർത്തിച്ചതോടെ സമരം തുടരുമെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച.  

ജീവനക്കാരെ പിരിച്ചുവിടുംമുൻപുള്ള സ്റ്റാറ്റസ്കോ പുനസ്ഥാപിക്കണമെന്നായിരുന്ന സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളികളുടെ ആവശ്യം. എന്നാൽ 164പേരെ പിരിച്ചുവിടാനുള്ള തീരുമാനം ഒരു വ്യക്തിയുടേതല്ലെന്നും ബോർഡിന്റേതാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ നിലപാട് ആവർത്തിച്ചു. എന്നാൽ സമരം ശക്തമായി തുടരുമെന്ന് സി.ഐ.ടിയുവും പ്രഖ്യാപിച്ചു. 

മുത്തൂറ്റിനെ തകർക്കാൻ സി.ഐ.ടി.യു ശ്രമിക്കുകയാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ ആരോപിച്ചു.  ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എം.സ്വരാജ് എം.എൽ.എയും പങ്കെടുത്തു.20ന് ഒത്തുതീർപ്പ് ചർച്ച വീണ്ടും തുടരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...