സോണിയയെ കണ്ടു; കേരളത്തിലും കൂറ്റന്‍ പൗരത്വസമരത്തിന് കോണ്‍ഗ്രസ്; രാഹുലെത്തും

mullapally-ramachandran-del
SHARE

പുതിയ കെപിസിസി ഭാരവാഹികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനഃസംഘടന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. പൗരത്വനിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ഫെബ്രുവരി ആദ്യവാരം കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് വിപുലമായ സമരം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരണമെന്ന് കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന്‍.  മികവായിരിക്കണം മാനദണ്ഡം. പാലായിലെ അനുഭവത്തിന്റ അടിസ്ഥാനത്തില്‍ കുട്ടനാട് സീറ്റില്‍ കോണ്‍ഗ്രസ് യാഥാര്‍ഥ്യബോധത്തോടെ ഇടപെടണമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...