പ്രതിഷേധം മൗലികാവകാശം, ചന്ദ്രശേഖര്‍ പ്രതിഷേധിച്ചത് പാക്കിസ്ഥാനിലല്ല: കോടതി

azad-post-viral
SHARE

പൗരത്വനിയമത്തിനെതിരായ ജുമാമസ്ജിദിലെ പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് ഓര്‍മിപ്പിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു, പ്രോസിക്യൂട്ടറോട് ഭരണഘടന വായിക്കാന്‍ ആവശ്യപ്പെട്ടു. 

പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജുമാമസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്നും ആണെങ്കിലും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 144–ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി. ജാമ്യഹര്‍ജിയില്‍ നാളെ വാദം തുടരും. അതേസമയം, ജെ.എന്‍.യു സംഘര്‍ഷദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍വകലാശാല റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. 

അക്രമം ആസൂത്രണം ചെയ്ത ഫ്രണ്ടസ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എജെയ്‍ന്റ്സ് ലഫ്റ്റ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ പൊലീസിനോട് കോടതി ഉത്തരവിട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...