കൂട്ടുകെട്ട് പൊളിച്ച ആഷ്ടണ്‍; ഓസീസിന് ജയിക്കാൻ 256 റൺസ്

Indian-batsman-Virat-Kohli-
SHARE

മുംബൈ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 256 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് പുറത്തായി. 121 റണ്‍സെടുത്ത ശിഖര്‍ ധവാന്‍–ലോകേഷ് രാഹുല്‍ രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച ആഷ്ടണ്‍ ആഗറാണ് ഓസ്ട്രേലിയയെ മല്‍സരത്തിലേക്ക് തിരികെയെത്തിച്ചത്. ധവാന്‍ 74 റണ്‍സും രാഹുല്‍ 47 റണ്‍സുമെടുത്തു. 

രോഹിത് ശര്‍മയ്ക്ക് 10 റണ്‍സും ക്യാപ്റ്റന്‍ വിരാട് കോലിക്ക് 16 റണ്‍സും മാത്രമാണ് എടുക്കാനായത്. രണ്ട് വിക്കറ്റിന് 134 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കിയത്. 15 പന്തില്‍ 17 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്റേയും 15 പന്തില്‍ 10 റണ്‍സെടുത്ത മുഹമ്മദ് ഷമിയുടേയും ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്.  ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സും കെയ്ന്‍ റിച്ചാര്‍ഡ്സനും രണ്ട് വിക്കറ്റ് വീതവുമെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...