മുൻ എംഎൽഎ പി.ടി. മോഹനകൃഷ്ണൻ അന്തരിച്ചു

pt-mohan-krishnan-2
SHARE

മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പി.ടി മോഹനകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.  എടപ്പാളിലെ സ്വകാര്യആശുപത്രിയിലാണ് അന്ത്യം.  മൃതദേഹം പൊന്നാനിയിലെ വീട്ടിലെത്തിക്കും. കോഴിക്കോട് സാമൂതിരി സ്ഥാനമൊഴിഞ്ഞശേഷമാണ് മോഹനകൃഷ്ണന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായത്. പിന്നീട് തുടര്‍ച്ചയായി മൂന്നുതവണ ഈ സ്ഥാനം വഹിച്ചു. കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം.  

1987‍ല്‍ കെ.ഇമ്പിച്ചിബാവയെ തോല്‍പിച്ചാണ് പൊന്നാനി എംഎൽഎ ആയത്. 1965ല്‍ ഇരുപത്തിയേഴാം വയസില്‍  എഐസിസി അംഗമായ മോഹനകൃഷ്‌ണൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആക്‌ടിങ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിട്ടുണ്ട്.  ബാംബൂ കോർപറേഷൻ ചെയർമാൻ സ്ഥാനവും  വഹിച്ചു. നാടക വേദികളിൽ പ്രാഗദ്‌ഭ്യം തെളിയിച്ച മോഹനകൃഷ്‌ണൻ 'ചൈതന്യം', 'അഗ്നിദേവൻ' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...