വൈക്കം ചേരുംചുവടില്‍ കാറിലേക്ക് ബസ് പാഞ്ഞുകയറി നാലു മരണം

vaikom-accident-4
SHARE

കോട്ടയം വൈക്കത്തിനടുത്ത് ചേരുംചുവടിൽ സ്വകാര്യബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.  കാറിലുണ്ടായിരുന്ന കൊച്ചി ഉദയംപേരൂർ സ്വദേശി മനയ്ക്കപറമ്പിൽ വിശ്വനാഥനും കുടുംബവുമാണ് അപകടത്തിൽപെട്ടത്. വൈക്കം വെച്ചൂർ റോഡിൽ രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്.

മനയ്ക്കപ്പറമ്പിൽ വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ  സഹോദരന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. കാറിന് മുകളിലേക്ക് പാഞ്ഞുകയറിയ ബസ് സമീപത്തെ മതിലും തകർത്തു. ഈ സമയത്ത് ബസിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഓടി രക്ഷപ്പെട്ടു.

ചേരുംചുവട് നാൽക്കവലയിൽ ആവശ്യത്തിന് മുൻകരുതൽ ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. വീതികുറഞ്ഞ വഴിയായതിനാൽ അപകടത്തിൽപെട്ട കാർ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ നിന്ന് മാറ്റി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...