കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; 3 ബൈക്ക് യാത്രക്കാര്‍ മരിച്ചു

Vattappara-Accident-01
SHARE

സ്കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ തിരുവനന്തപുരം വട്ടപ്പാറയില്‍ അപകടത്തില്‍ മരിച്ചു. അമിത വേഗത്തില്‍ വന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട്  കെ.എസ്.ആര്‍.ടി സി ബസില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ അപകടസ്ഥലത്തും ഒരാള്‍ മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

ഇന്നലെരാത്രി പത്തുമണിയോടെ പെരുംകൂറിലായിരുന്നു അപകടം. പഴകുറ്റി സ്വദേശികളായ ഉണ്ണി, കല്ലുവാക്കുഴി സ്വദേശികളായ മനു,വിഷ്ണു എന്നിവരാണ് മരിച്ചത്. വെമ്പായത്ത് നിന്ന് വട്ടപ്പാറയിലേക്ക് പോയ ഇവരുടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഉണ്ണിയും മനുവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

വിഷ്ണുവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ മൂന്നുപേരുടേയും തലയ്ക്കാണ് പരുക്കേറ്റത്. ഇവര്‍ മദ്യപിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബസ്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് വരുന്നത് കണ്ടതോടെ ഡ്രൈവര്‍ ബസ് വെട്ടിച്ച് മാറ്റിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...