പൗരത്വനിയമം: വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപിക്കാര്‍ സോഡാകുപ്പികള്‍ എറിഞ്ഞു; ആക്രമണം

mambram-abvp-attack
SHARE

കണ്ണൂര്‍ മമ്പറം ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ഥികള്‍ പൗരത്വനിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന് നേരെ എബിവിപി ആക്രമണമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെ സോഡാകുപ്പികള്‍ വലിച്ചെറിഞ്ഞു. സമീപത്തെ കടകളില്‍ സാധങ്ങള്‍ ഉപയോഗിച്ചും  ആക്രമണമുണ്ടായി. വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ഇറങ്ങിയവരെ പൊലീസെത്തി വിരട്ടിയോടിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പൗരത്വ നിയമഭേദഗതിക്കെതിരെമമ്പറം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ മമ്പറം ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. ആക്രമണം നടത്തിയതിനെതിരെ വിവിധ സംഘടനകള്‍ മമ്പറത്ത്പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...